Friday, August 26, 2011
മോചനം എന്റെ ജന്മാവകാശം
ഇറോം ചാനു ശര്‍മ്മിള
( മൊഴിമാറ്റം:പ്രസീദ പത്മ )
മോചിപ്പി,ക്കെന്റെ കാലുകള്‍
കാരിരുമ്പ് വളയക്കുരുക്കില്‍ നിന്ന്
ഈ കുടുസ്സി-ടത്തിലെന്നെ,യടയ്ക്കാന്‍
പക്ഷിയായ്പ്പിറന്നതോ എന്റെ പാതകം..?!
എന്തൊരൊച്ചയും ബഹളവുമാണീ
തടവിന്‍ ശ്യാമക്കുടുസ്സു മുറിക്കുള്ളില്‍
കിളികൂജനമല്ലു,ല്ലാസച്ചിരിയല്ല
താരാട്ടീരടിയുമല്ലല്ലോ കേള്‍വിപ്പുറങ്ങളില്‍..
മാതൃവാത്സല്യമടിത്തട്ടില്‍ നിന്ന്
തട്ടിപ്പറിച്ചെടുക്കപ്പെട്ടൊരു കുഞ്ഞ് !
പൊലീസുകരന്റെ കൈക്കരു-
ത്തിലൊരു കുരുന്നു ഗദ്ഗദം പിടയുന്നു..
ഉയരു,ന്നമ്മതന്നാര്‍ത്ത നാദം
ഭര്‍ത്താവ് നഷ്ടപ്പെട്ടവളുടെ വിലാപം..
വിധവയുടെ ദൈന്യരോദനം ..
കാണുന്നകലെയൊരഗ്നി ഗോളം
സര്‍വനാശ ദിനമാഗതമാകുന്നു
വാചികപൈശാചിക പരീക്ഷണങ്ങള്‍
ശാസ്ത്രോല്‍പ്പന്ന,ത്തുണയോടെ
അഗ്നിഗോളസ്ഫോടനത്തിനൊരുമ്പെടുന്നു
വിവേകത്തെക്കൊല്ലും ലഹരി ത,ന്നുന്മാദത്തില്‍
ഇന്ദ്രിയഭൃത്യരായ്ത്തീര്‍-
ന്നലസം ശയിക്കയാണെല്ലാരും
ചിന്താപരീക്ഷണങ്ങളൊടുങ്ങി
യുക്തി കൊലക്കത്തിക്കിരയായി
കണ്ണുകള്‍ക്കൊന്നിനേയും
രക്ഷിക്കാനാവുന്നില്ല
കരുത്തുകാട്ടാനും കഴിയുന്നില്ല
വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു
എന്നിട്ടും ചുണ്ടത്തൊരു ചിരിയുമായ്
ഗിരിനിരകളേറെക്കടന്ന്
യാത്രികനെത്തുന്നു
അമൂല്യ-മനുപമം മാനവജന്മം
മൃത്യുവിന്‍ ശ്യാമ കരിമ്പടം വീഴും മുന്‍പായ്
ഇരുട്ടിലൊരു ചെരാത് തെളിക്കട്ടേ
മുറിവുകളിലിത്തിരി തേനി,റ്റിക്കട്ടേ
അമരത്വത്തിന്‍ കുഞ്ഞുതൈ നടട്ടെ
കൃത്രിമച്ചിറകുകളിലേറി,ലോകമാകെ-
പ്പറന്നുല്ലസിച്ചവസാനം
ജനി-മൃതികളുടെ വിഭജന രേഖയിലെത്തേ
പ്രാതകാല വിശുദ്ധഗീതികള്‍ക്കൊപ്പം
വിശ്വസംഗീതവുമുയരുമപ്പോള്‍..
ഈ തടവറവാതില്‍ മലര്‍ക്കെത്തുറക്കുക
മുള്ളുകളുടെ ബന്ധനം നീക്കുക
പക്ഷിജന്മത്തെ പഴിക്കാതിരിക്കുക
മോചനമെന്റെ ജന്മാവകാശമാകുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment